കോഴിക്കോട്: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഖാദി ഓണം മേള ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിയ്ക്ക് സമീപത്തെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. അഹമ്മദ് ദേവർകോവിൽ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് ആദ്യവില്പനയും സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനവും നിർവഹിക്കും.ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സെ്ര്രപംബർ 14ന് മേള സമാപിക്കും. ഓണം വരെ പൊതുഅവധി ദിനങ്ങളിലും ഞായറാഴ്ചകളിലും ഷോറൂം രാവിലെ 9.30 മുതൽ രാത്രി 8.30 വരെ പ്രവർത്തിക്കും.വിവരങ്ങൾക്ക് ഫോൺ:
0495 2922731, 9048138985, 0495 2366156.