കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാതീരം 2024-25 പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തിയ
ഏകദിന ബോധവത്ക്കരണം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല.കെ.പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിനു കരോളി, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽമാരായ ഷൈമ, നിഷ എന്നിവർ പ്രസംഗിച്ചു. രാജീവൻ, ഡോ.ഗിരീഷ് ബാബു, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിജു.ടി, കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിജു.പി എന്നിവർ ക്ലാസെടുത്തു.ഫിഷറീസ് അസി. ഡയറക്ടർ ഡോ.ശിവപ്രസാദ് സ്വാഗതവും കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര.ഒ നന്ദിയും പറഞ്ഞു.