കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് നവം. 1, 2, 3 തിയതികളിൽ
കോഴിക്കോട് നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന മീറ്റ് സംഘാടക സമിതി ഓഫീസ് എരഞ്ഞിപ്പാലം നായനാർ ബാലിക സദനത്തിൽ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നായനാർ ബാലിക സദനത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ മേയർ ദീപം തെളിയിച്ചു. സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന പ്രസിഡന്റും സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ.എം.കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ദിവാകരൻ, എസ്.ജയശ്രീ, പി.സി.രാജൻ, പി.കെ.നാസർ, മുൻ മേയർ ടി.പി. ദാസൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ, പ്രൊഫ. സി.കെ ഹരീന്ദ്രനാഥ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, മുഹമ്മദ് യൂനസ്, പി.കെ.എം സിറാജ്, ഉമ്മർ കെ.എം, അജ്നാസ് കോളിക്കൽ, എ അഭിലാഷ് ശങ്കർ, പി തങ്കമണി എന്നിവർ പ്രസംഗിച്ചു.