d

മേപ്പയ്യൂർ: റോഡിലെ കുണ്ടിലും കുഴിയിലും വീണ് യാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്ന
മേപ്പയ്യൂർ- നെല്യാടി- കൊല്ലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നങ്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, ജില്ലാ കമ്മിറ്റിയംഗം സുനിൽ ഓടയിൽ, ബ്ളോക്ക് പഞ്ചായത്തംഗം കെ.കെ.നിഷിത, പി.ബാലൻ, കെ.എം.ബാലൻ, പി.ബാലകൃഷ്ണൻ കിടാവ്, വി.പി.ദാനീഷ്, മിനി അശോകൻ, സുരേഷ് ഓടയിൽ, ബി.ടി.സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. മാർച്ചിന് പ്രിയ പുത്തലത്ത്, ജസ്‌ല കൊമ്മിലേരി, കെ.ചെക്കോട്ടി, കെ.മുരളീധരൻ, ബാബു മമ്മിളി, വി.പി.ചെറിയാത്തൻ, പി.ടി.രാംജിത്, പി.കെ.ശങ്കരൻ എന്നിവർ നേതൃത്വം നൽകി.