കോഴിക്കോട്: പൊലീസ് കമ്മിഷണർ രാജ്പാൽ മീണയെ കണ്ണൂരിലേക്ക് മാറ്റി പകരം വയനാട് ജില്ലാ പൊലീസ് മേധാവി ടി.നാരായണനെ നിയമിച്ചു. രാജ്പാൽ മീണ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാകും. കോഴിക്കോട് റൂറൽ എസ്.പി അരവിന്ദ് സുകുമാറിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ എസ്.പിയായി നിയമിച്ചു. തിരുവനന്തപുരം ഡി.സി.പി പി.നിഥിൻരാജിനെ കോഴിക്കോട് റൂറൽ എസ്.പിയാക്കി. കാഫിർ സ്‌ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് അരവിന്ദ് സുകുമാർ.