കൊടിയത്തൂർ: ഭിന്നശേഷി വിദ്യാർത്ഥികൾ ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അഭിനന്ദ്, അഭിനവ് എന്നീ സഹോദരങ്ങളാണ് വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ പെൻഷൻ തുക നൽകിയത്. പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ തുക ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് കൈമാറി. സിനിമാ താരവും മിമിക്രി കലാകാരനുമായ ബാലകൃഷ്ണൻ കാരശ്ശേരിയുടെയും അനിതയുടെയും മക്കളാണ് ഇരുവരും.