വിലങ്ങാട്: വിലങ്ങാട് മലയോരത്തുണ്ടായത് അതിഭയാനകമായ പ്രകൃതി ദുരന്തമാണെന്ന് എസ്.എൻ.ഡി.പി യോഗം ഡയറക്ടറും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായ ബാബു പുതം പാറ പറഞ്ഞു. വിലങ്ങാട് ദുരന്തഭൂമി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മനുഷ്യജീവനും നിരവധി വീടുകളും പൂർണമായും ഒഴുകിപ്പോയി. ഏക്കർ കണക്കിന് കൃഷിഭൂമി നഷ്ടമായി. നൂറ് കണക്കിന് മനുഷ്യരുടെ ജീവനോപാധികൾ നഷ്ടപ്പെട്ടു. സർക്കാർ സംവിധാനങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല. ഈ അപര്യാപ്തത പ്രദേശത്ത് കാണാൻ കഴിയുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധ മലയോരത്ത് അത്യാവശ്യമാണ്. അതിനായി തുഷാർ വെള്ളപ്പള്ളിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടകര എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ഹരിമോഹൻ, പി.കെ.റഷീദ്, ചന്ദ്രൻ ചാലിൽ, ജയേഷ് വടകര, വിനോദൻ മാസ്റ്റർ, വനിതാ സംഘം നേതാക്കളായ ഗീതാ രാജീവ്, സുഭാഷിണി സുഗുണേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.