
ഫറോക്ക്: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഫറോക്ക് നഗരസഭ ശില്പശാല സംഘടിപ്പിച്ചു. 2025 മാർച്ചിനകം സമ്പൂർണ മാലിന്യമുക്തമാകുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. നഗരസഭയുടെ നിലവിലെ അവസ്ഥയിൽ നിന്ന് നില ഉയർത്തുക, യൂസർഫീ ശേഖരണം, ഹരിത കർമ്മ സേനയുടെ സേവനം 100 ശതമാനമാക്കുക, ഉറവിട ജൈവ മാലിന്യ സംസ്‌കരണം തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഗ്രൂപ്പ് ചർച്ചയും അവതരണവും നടത്തി. ഇതിനായി വാർഡ് തലത്തിൽ ശുചിത്വ സദസ്, വീട്ടുമുറ്റ കൂട്ടായ്മ, ശുചിത്വ പദയാത്ര തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.റീജ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.അഷ്റഫ് സ്വാഗതവും കെ.എസ്.ഡബ്ലിയു.എം.പി എൻജിനിയർ ടി.എസ്.ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. ഇ.കെ.താഹിറ, പി.ബിജീഷ്, കെ.ടി.എ.മജീദ്, ഷീബ, രവി, പ്രജല, ഷാഹുൽഹമീദ്, ഇ.കെ.രാജീവ്, പ്രസാദ്.പി.ടി, നവകേരള മിഷൻ ആർ.പി പ്രിയ, കൃഷ്ണ ദാസ്.പി.കെ, കൗൺസിലർമാർ, ഖാലിദ്.വി, ശിഹാബ്.കെ, സഷിത.എൻ, ഷിജി.സി.എൻ, ഷിജി.സി.എസ്, സുബിൽ.സി, ഐഷ ബീവി.എം, ഷീബ.എം.ടി, ടി.കെ.ജാനറ്റ്, ആതിര.ടി.പി തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യ വിഭാഗം ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ഫറോക്ക് ശുചിത്വ അംബാസഡർ അനഘ, പ്രധാനാദ്ധ്യാപകർ, കുട്ടികൾ, കുടുംബശ്രീ സി.ഡി.എസ് പ്രതിനിധികൾ, ചിക്കൻ വ്യാപാരികൾ, എ.ഇ.ഒ പ്രതിനിധി, ബൾക്ക് വേസ്റ്റ് ജനറേറ്റർ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിൽ ഉൾപ്പെട്ട ആളുകൾ പരിപാടിയിൽ പങ്കെടുത്തു.