img20240814

മുക്കം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒ.കെ.ജസീമിന്റെ ബെൻസ് കാറാണ് ഇന്നലെ ഉച്ചയോടെ കറുത്ത പറമ്പിൽ വച്ച് കത്തിയത്. തീ കണ്ടയുടൻ വാഹനം നിറുത്തി ആളുകൾ പുറത്തിറങ്ങയതിനാൽ അപകടം ഒഴിവായി. മുക്കം അഗ്നി രക്ഷാനിലയത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എൻ.രാജേഷ്, ഫയർ ഓഫീസർമാരായ സജിത്ത് ലാൽ, ഷറഫുദ്ദീൻ, ഫാസിൽ അലി, ശരത്, ചാക്കോ ജോസഫ് എന്നിവരടങ്ങുന്ന സംഘം തീയണച്ചു.