കോഴിക്കോട്: മലബാർ മാസ്റ്റേഴ്‌സ് കേരളയുടെ നേതൃത്വത്തിൽ ഇൻഡിപെൻഡൻസ് ഡേ ഗുഡ്ബിൽ വെറ്ററൻസ് ഫുട്‌ബോൾ ടൂർണമെന്റ് പുറക്കാട്ടിരി റിവർ വ്യൂ ടർഫിൽ സംഘടിപ്പിച്ചു. കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കോഴിക്കോട് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി സാജേഷ്, വൈസ് പ്രസിഡന്റ് ഹൈദ്രോസ്, ദീപക് യൂണിവേഴ്‌സൽ, പ്രവീൺ തളിയിൽ എന്നിവരും സന്തോഷ് ട്രോഫി താരങ്ങളായ അഷറഫ് ഊട്ടി, സുമൻ ടൈറ്റാനിയം,അഷറഫ് ടൈറ്റാനിയം, സി കെ രാമചന്ദ്രൻ, ഷിബു, ഹർഷൽ റഹ്മാൻ എന്നിവരും അതിന് പുറമേ നിരവധി പഴയകാല ഫുട്‌ബോൾ താരങ്ങളും ജില്ലാതാരങ്ങളും പങ്കെടുത്തു.