1

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട് ഗുജറാത്തി സ്‌ട്രീറ്റിൽ ഗുദാം ആർട്ട് ഗാലറിയിൽ നവീകരിച്ച കഫെയും ലൈബ്രറിയും മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 2015 ൽ പ്രവാസി സംരംഭകനായ ബടായക്കണ്ടി ബഷീർ ആരംഭിച്ച ഗാലറി ഇതിനകം നഗരത്തിലെ യുവാക്കളുടെ പ്രിയപ്പെട്ട ഇടമാണ്. ഉദ്ഘാടനത്തിന് ശേഷം സന്ദർശകർ ഗാലറിയും ചിത്രങ്ങളും ആസ്വദിച്ചു. എൻജിനീയർ ഹാഷിർ അലി ടി.പി.എം, റാബിയ ബഷീർ, മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ, ഗുദാം ജനറൽ മാനേജർ അൻഷാദ് ഗുരുവായൂർ തുടങ്ങിയവർ പങ്കെടുത്തു. ഗുദാം രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രർത്തിക്കുന്നത്.