quiz

കൊടിയത്തൂർ: പന്നിക്കോട് യുവജന സംഘം ഗ്രന്ഥാലയം ഗവ. എൽ പി സ്‌കൂളുമായി ചേർന്ന് ശിവദാസൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ എന്നിവരുടെ സ്മരണാർത്ഥം സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി അംഗം അലിഹസൻ ബി.പി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കെ സി വേലായുധൻ, കെ ചന്ദ്രൻ, അദ്ധ്യാപകരായ ഹിഷാം , ചിത്ര ,സഹദേവൻ എന്നിവർ പ്രസംഗിച്ചു. ഉണ്ണി കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് പ്രധാന അദ്ധ്യാപകൻ റഷീദ് സ്വാഗതവും അഞ്ജന എം.പി നന്ദിയും പറഞ്ഞു . വിജീഷ് പരവരി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.