news

കുറ്റ്യാടി: കുറ്റ്യാടി ടൗൺ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ റോട്ടറി ക്ലബ് ഓഫ് കുറ്റ്യാടി മിഡ് ടൗണിന്റെ നേതൃത്വത്തിൽ പേരാമ്പ്ര റോഡിൽ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ഇരിപ്പിടം പുതുക്കിപ്പണിതു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനംചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. ജവാൻ മൊയ്തു മുള്ളൻകുന്ന് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ഇരിപ്പിടം രൂപകൽപന ചെയ്ത മനാഫ് ഊരത്ത് എന്നിവരെ ആദരിച്ചു. ടി.കെ മോഹൻ ദാസ് , എ.സി.മജീദ്, ഹാഷിം നമ്പാട്ടിൽ, ഒ.ബാബു,ഒ.വി ലത്തീഫ് ,സി.എച്ച് ഷരീഫ്, സി.സുബൈർ, റോയി ജോജ്ജ് പെരുമാളിൽ,

വി.നാണു സ്വാഗതവും വി.കെ പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.