sathi

കോഴിക്കോട് : കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ മാതൃസമിതിയുടെ നേതൃത്വത്തിൽ സമൂഹ രാമായണ പാരായണവും ശ്രീരാമ അഷ്ടോത്തര ശതനാമാവലി അർച്ചനയും നടന്നു. കൊളത്തൂർ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദ പുരി ഉദ്ഘാടനം ചെയ്തു. രാഷ്ട്ര സേവിക സമിതി പ്രാന്ത സഞ്ചാലിക ഡോ. ആര്യാദേവി വിശിഷ്ടാതിഥിയായിരുന്നു. നീന . കെ പ്രാർത്ഥന ഗീതം ആലപിച്ചു. ക്ഷേത്ര സംരക്ഷണ സമിതിയുടെ മാതൃസമിതി സംസ്ഥാന സെക്രട്ടറി ലക്ഷ്മി പ്രിയ മുഖ്യ പ്രഭാഷണം നടത്തി. രുഗ്മിണി , ജയശ്രീ പ്രസംഗിച്ചു. ജില്ലാ ഉപാധ്യക്ഷ വിജയലക്ഷ്മി സ്വാഗതവും മാതൃസമിതി ജില്ലാ സെക്രട്ടറി ജയലക്ഷ്മി നന്ദിയും പറഞ്ഞു.