img

വടകര: സ്വാതന്ത്ര്യസമര സേനാനിയും, മുൻ കോഴിക്കോട് ഡി.സി.സി പ്രസിഡൻറും മുൻ ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്ന വി.പി. കുഞ്ഞിരാമകുറുപ്പിന്റെ 45-ാം മത് ചരമവാർഷികം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ: ഇ. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി അച്ചുതൻ പുതിയേടത്ത്, അഡ്വ:ഐ.മൂസ, വി.എം ചന്ദ്രൻ, അഡ്വ: സി.വത്സലൻ, സുനിൽ മടപ്പള്ളി , സതീശൻ കുരിയാടി , ബാബു ഒഞ്ചിയം, കെ.പി. കരുണൻ, രാധാകൃഷ്ണൻ കാവിൽ , പുറന്തോടത്ത് സുകുമാരൻ, സി.പി. ബിജു പ്രസാദ് , കെ.രാഘവൻ നായർ പ്രസംഗിച്ചു.