കോഴിക്കോട്: വിതരണത്തിനായി എത്തിച്ച 18 ഗ്രാം എം.ഡി.എം.എയുമായി കക്കോടി സ്വദേശി ദിലീപ് ഹരിദാസ് (36) പിടിയിൽ. കുരുവട്ടൂർ നമ്പിയതുതാഴം കനാൽ റോഡിൽ നിന്നാണ് ചേവായൂർ പൊലീസും ഡാൻസഫും ചേർന്ന് പ്രതിയെ പിടികൂടിയത്. ബംഗളൂരു പോലുള്ള നഗരങ്ങളിൽ നിന്ന് കൊണ്ടുവരുന്ന എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി നഗരത്തിലെ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ചേവായൂർ എസ്.ഐ നിമിൻ.കെ, മൻമഥൻ, സി.പി.ഒ സിൻജിത്, ഡാൻസഫ് എസ്.ഐ മനോജ് ഇടയേടത്തു, അബ്ദു റഹ്മാൻ, അനീഷ് മൂസൻ വീട്, അഖിലേഷ്, സുനോജ്, ലതീഷ്, ഷിനോജ്, സരുൺ കുമാർ, ശ്രീശാന്ത്, അഭിജിത്, അതുൽ, മാഷ്ഹുർ, ദിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.