img

വടകര: കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ ഗാന്ധിദർശൻ ട്രസ്റ്റ് അദരിച്ചു . ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉപഹാരം നൽകി. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി തനിക്ക് ശരിയെന്ന് തോന്നുന്ന ഏത് അഭിപ്രായവും നട്ടെല്ല് നിവർത്തി പറയേണ്ടവരുടെ മുഖത്ത് നോക്കി പറയുവാൻ ചങ്കൂറ്റം കാണിച്ച സാഹിത്യകാരനാണു കൽപ്പറ്റ നാരായണനെന്ന് പ്രവീൺകുമാർ പറഞ്ഞു. ഗാന്ധി ദർശൻ ട്രസ്റ്റ് ചെയർമാൻ അഡ്വ.ഐ.മൂസ അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എംപി, വി.ആർ.സുധീഷ്. വി.ടി.മുരളി, പ്രതാപൻ തായാട്ട്, സതീഷ് എടക്കുടി, രമേഷ് നൊച്ചാട്, ഹരീന്ദ്രൻ കരിമ്പനപ്പാലം, മഹേഷ് മംഗലാട്, മനയത്ത് ചന്ദ്രൻ. ജയചന്ദ്രൻ മൊകേരി, പ്രതാപ് മോണാലിസ, പ്രീത.പി.കെ, പ്രകാശൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു.