കോഴിക്കോട്: ഗവ. സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയും സംയുക്തമായി റീബൂട്ട് 24 തൊഴിൽ മേള സംഘടിപ്പിച്ചു. ഗവ. സൈബർപാർക്ക് ജന. മാനേജർ വിവേക് നായർ ഉദ്ഘാടനം ചെയ്തു. ജോബ് ഫെയറിനു ശേഷം വിവിധ തലങ്ങളിലുള്ള റിക്രൂട്ട്‌മെന്റ് നടപടികൾക്ക് ശേഷമാകും നിയമനം ലഭിക്കുക. ഗവ. സൈബർ പാർക്കിന് പുറമെ യു.എ സൈബർപാർക്ക്, കിൻഫ്ര ഐ.ടി പാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് തുടങ്ങി വിവിധ പാർക്കുകളിൽ നിന്നുള്ള കമ്പനികൾ മേളയിൽ പങ്കെടുത്തു. ഫ്യൂച്ചറൽ ലാബ്, കേരള നോളഡ്ജ് ഇക്കോണമി മിഷൻ, ഇസ്റ്റോർ, ടിക്കറ്റ് ഫോർ ഇവന്റ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.