ബേപ്പൂർ: കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. കൗൺസിലർ ഗിരിജ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.രാജീവ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ശമാ ബീഗം. എ സ്വാഗതം പറഞ്ഞു. പ്രബീഷ് വി.പി, ഫാത്തിമ അസീസ്, സജിത ഗോപി, അലിയ സൈനബ്, ചന്ദ്രൻ പൈങ്ങോട്ടിൽ, കുട്ടപ്പൻനായർ, സുരേഷ്കുമാർ മാടായി, ചന്ദ്രൻ എടുക്കൽ, ഗംഗാധരി .പി, വേലായുധൻ കുട്ടി എന്നിവരെ ആദരിച്ചു. സൗജന്യ വിത്ത് വിതരണവും നടന്നു. രജനി, കൊല്ലരത്ത് സുരേശൻ, വാടിയിൽ നവാസ്, കൃഷ്ണകുമാരി, ടി.കെ ഷമീന, പ്രകാശ് കോഴിക്കൽ,എ കാർത്തികേയൻ, ആനന്ദകുമാർ എം.എ എന്നിവർ പ്രസംഗിച്ചു. അസി.കൃഷി ഓഫീസർ രേഷ്മ ടി. കെ നന്ദി പറഞ്ഞു.