news

കുറ്റ്യാടി: കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് വേളം തുലാത്ത് നടയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി സമാപനം ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് ഊരത്ത്, പി.സി ഷീബ, അഡ്വ.പ്രമോദ് കക്കട്ടിൽ, അച്ചുതൻ പുതിയേടത്ത്, ബാബു ഒഞ്ചിയം, സിവി അജിത്ത്, ഇ.വി.രാമചന്ദ്രൻ, സി.പി.വിശ്വനാഥൻ, എം.കെ.ഭാസ്കരൻ, എടോത്ത്കണ്ടി കുഞ്ഞിരാമൻ, ടി.സുരേഷ് ബാബു, കെ.പി അബ്ദുൾ മജീദ്, വി.പി ദുൾഖിഫിൽ, ബബിത്ത് മലോൽ, ബബിൻ ലാൽ എന്നിവർ പ്രസംഗിച്ചു. വയനാട്ടിലും വിലങ്ങാടും ഉണ്ടായ പ്രകൃതിദുരന്തത്തിൽ യോഗം അനുശോചിച്ചു.