sathi

ബേപ്പൂർ: അമിത ലൈസൻസ് ഫീസുകൾ, ഹരിത കർമ്മ സേനയുടെ പണപ്പിരിവ് എന്നിവ ഒഴിവാക്കി വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബേപ്പൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു, ജില്ല പ്രസിഡന്റ് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ഒ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു, വയനാട് -വിലങ്ങാട് ദുരിതബാധിതർക്കായി സ്വരൂപിച്ച 12 ലക്ഷം രൂപ ജില്ല പ്രസിഡന്റ് ഏറ്റുവാങ്ങി, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽകുമാർ, ജിജി കെ തോമസ്, കെ.എം.ഹനീഫ, കെ.ബീരാൻ, ട്രഷറർ പി.എം അജ്മൽ, മമ്മുട്ടി, പ്രേമൻ ചെറുവണ്ണൂർ, നൗഷീദ് അരീക്കാട്, മിനി പ്രദീപ്‌ എന്നിവർ പ്രസംഗിച്ചു.