s

കോഴിക്കോട്: കോർപ്പറേഷനും ചെറുവണ്ണൂർ നല്ലളം കൃഷിഭവനും ചേർന്ന് കർഷകദിനാചരണം നടത്തി. ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10ന് കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസർ രൂപക് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ പി.ഷീബ അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒൻപത് കർഷകരെ ആദരിച്ചു. കൗൺസിലർമാരായ റഫീന അൻവർ, മൈമൂന ടീച്ചർ, എം.ഗോപാലകൃഷ്ണൻ, ഷഫ്നാസ് അലി, കെ.പി.വേലായുധൻ, കെ.ബീരാൻ കുട്ടി, ടി.സൈതലവി, കബീർ, ബീരാൻ കോയ മുല്ല വീട്ടിൽ, പ്രേമനന്ദൻ, ഫറോക് സഹകരണ ബാങ്ക് പ്രസിഡന്റ് സേതുമാധവൻ എന്നിവർ സംസാരിച്ചു. പ്രദീപ്.ബി.വി ജൈവ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ക്ലാസെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുൽ കരിം.കെ നന്ദി പറഞ്ഞു.