വടകര: കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ. കുടുoബാരോഗ്യ കേന്ദ്രം ചോറോട് എന്നിവയുടെ നേതൃത്വത്തിൽ എരപുരംആയുഷ്മാൻ ആരോഗ്യ മന്ദിറിൽ കാഴ്ച പരിശോധനയും, തിമിരരോഗ നിർണയ ക്യാമ്പും നടത്തി. ഒഫ്താൽ മോളജിസ്‌റ്റ് ഡോ. ചിത്ര. കെ.ആർ. ജില്ലാ കോർഡിനേറ്റർ ഷറീന, ഒപ്റ്റോമെട്രിസ്റ്റുമാരായ ഹരിപ്രിയ, ഷമീർ എന്നിവർ ചേർന്ന സംഘം 106 പേരുടെ കണ്ണ് പരിശോധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ ക്യാമ്പ് സന്ദർശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ കെ.ടി.കെ യുടെ നേതൃത്യത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ. ജെ പി.എച്ച.എൻ മാർ, എം.എൽ.എസ്.പി, ആശ വർക്കർമാർ എന്നിവർ തിമിരരോഗ നിർണയ ക്യാമ്പിന് നേതൃത്വം നൽകി.