കുറ്റ്യാടി: കലിമ ഫൗണ്ടേഷൻ കുറ്റ്യാടിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ജനറൽ ബോഡിയും സഹകാരി സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ .ടി. നഫീസ ഉദ്ഘാടനം ചെയ്തു. ഖാലിദ് മുസ നദ് വി അദ്ധ്യക്ഷത വഹിച്ചു. കലിമ ജനറൽ സെക്രട്ടറി ടി.കെ. കുഞ്ഞബ്ദുല്ല റിപ്പോർട്ട് അവതരിപ്പിച്ചു. റഷീദലി കണ്ണോത്ത് ഖുർആൻ പാരായണം നടത്തി. ഫിയഫൈസൽ, സജ ജാഫർ എന്നിവർ ഗാനമാലപിച്ചു. ഖുർആൻ പരിഭാഷാ പ്രചാരണ പദ്ധതിയുടെ ഉദ്ഘാടനം കള്ളാട് മസ്ജിദുൽ ഫുർഖാന് കോപ്പി നൽകി കളത്തിൽ മുനീറ നിർവഹിച്ചു. എ.സി. അബ്ദുൽ മജീദ്,ഹാഷിം നമ്പാട്ടിൽ, കെ.സി. കുഞ്ഞമ്മദ് , അബ്ദുല്ലാ സൽമാൻ എന്നിവർ പ്രസംഗിച്ചു.