news
കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്യുന്നു.

കാവിലുംപാറ: കർഷക കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ "ആത്മ പ്രകാശം" നടത്തി. വിലങ്ങാട് - വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ചു. സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ.പി. രാജൻ ദീപം തെളിയിച്ചു. കെ.രാജശേഖൻ മുഖ്യ പ്രഭാഷണം നടത്തി. പി.കെ.സുരേന്ദ്രൻ, പി.ജി. സത്യനാഥ്, പവിത്രൻ വട്ടക്കണ്ടി,സുശാന്ത് വളയം എൻ.കെ.രാജൻ, സി വി അലി, പി.കെ. ബാബു സണ്ണി ഓലിക്കൽ,എൻ.പി മൊയ്തു, രാജൻ വാണിമേൽ, സുരേന്ദ്രൻ വളയം, പി.പി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.