കോഴിക്കോട്: റോട്ടറി ക്ലബ്ബ് സൗത്തും ആർവിയോൺസ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ യോഗ കോഴ്‌സ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. മനുഷ്യായുസും ജീവിത ശൈലീരോഗങ്ങളും നിയന്ത്രിക്കുന്ന പ്രധാന ഔഷധമായി യോഗ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സജീവൻ പറഞ്ഞു. 60 വയസ് കഴിഞ്ഞവർക്കുളള 41 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ കോഴ്‌സിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. റോട്ടറി ക്ലബ് കോഴിക്കോട് സൗത്ത് ചെയർമാൻ പി.സി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ആർവിയോൺസ് ചെയർമാൻ രഞ്ജിത്ത് ആർവിയോൺ, സി.ഇ.ഒ നിഷാ രഞ്ജിത്ത്, റോട്ടറി സെക്രട്ടറി ഡോ.ശ്രീജിൽ പ്രസംഗിച്ചു. കൂടുതൽ അറിയാൻ 9633797838 എന്ന നമ്പറിൽ വിളിക്കാം.