sathi
വിവിധ ദ്വീപുകളിലേക്ക് കൊണ്ടുപോകാനായി ബേപ്പൂർ തുറമുഖത്തെത്തിയ ലക്ഷദ്വീപ് ഫയർഫോഴ്സിന്റെ അഗ്നിശമനവാഹനങ്ങൾ

ബേപ്പൂർ: കേന്ദ്ര സർക്കാർ ലക്ഷദ്വീപ് ടൂറിസം മേഖലയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദ്വീപ് സമൂഹത്തിലെ വിവിധ ദ്വീപുകളിലേക്കുള്ള മൂന്ന് അഗ്നിശമന വാഹനങ്ങൾ ബേപ്പൂർ തുറമുഖത്ത് എത്തിച്ചേർന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റേർ പ്രഫുൽ പട്ടേലിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അഗ്നിശമന വാഹനങ്ങൾ ലക്ഷദ്വീപിലേക്ക് കൊണ്ടുവരുന്നത്. ഹരിയാനയിൽ നിന്നാണ് വാഹനങ്ങൾ തുറമുഖത്തെത്തിച്ചത്. ഒരു വാഹനത്തിന് 82 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. തുറമുഖത്തു നിന്നും ബാർജിലാണ് ലക്ഷദീപിലേക്ക് കൊണ്ടുപോകുക. ആന്ത്രോത്ത്, കല്പേനി, കവറത്തി എന്നീ ദ്വീപുകളിലേക്കുള്ള ഫയർ ആൻഡ് റസ്ക്യൂ വാഹനങ്ങളാണ് എത്തിയത്.

ഒരേ സമയം 2000 ലിറ്റർ വെള്ളവും 500 ലിറ്റർ ഫോമും (നുരയും) സംഭരിക്കാൻ ശേഷിയുള്ളതാണ് ഓരോ വാഹനവും . കവറത്തി ദ്വീപിലേക്കാണ് ആദ്യം വാഹനമെത്തിക്കുക. ലക്ഷദ്വീപ് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ശമീർ ശർമ്മ ഐ.പി. എസ്, ഡിവൈ എസ് പി . അജയകുമാർ , സബ് ഓഫീസർ റയിഫുദ്ദീൻ , ഫയർമാൻമാരായ സക്കീർ ഹുസൈൻ, മുഹമ്മദ് ഖാസിം, മുല്ലക്കോയ, കെ.' കെ കോയ, സ്റ്റാഫംഗംങ്ങൾ തസ്ലിഖാൻ, മാലിക്ക് ദിനാർ, സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തുറമുഖത്ത് എത്തിയത്. മിനിക്കോയ് ദ്വീപിലേക്കുള്ള മറ്റൊരു വാഹനം ഉടൻ തന്നെ തുറമുഖത്ത് എത്തുമെന്ന് ലക്ഷദ്വിപ് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.