news
സംഘാടക സമിതി യോഗത്തിൽ അർജുന അവാർഡ് ജേതാവ് ടോം ജോസഫ് സംസാരിക്കുന്നു.

കുറ്റ്യാടി: കുറ്റ്യാടി വോളിബോൾ കൂട്ടായ്മയും എം.ബി.എ വോളിബോൾ അക്കാഡമിയും സംയുക്തമായി വോളിബോൾ താരം കുയ്യടി സതീശൻ അനുസ്മരണവും ഓൾ കേരള മാസ്റ്റേഴ്സ് വോളി ടൂർണമെന്റും 25ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കെ.ഇ.ടി ഇൻഡോർ സ്റ്റേഡിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്യും. നാലിന് അനുസ്മരണ ചടങ്ങ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതിക്ക് വേണ്ടി ടോംജോസഫ്, സി.എച്ച് ഷെരീഫ്, എ.സി അബ്ദുൽ മജീദ്, കെ.എസ് റഷീദ്, ഷെഫീഖ് കേളോത്ത്, രജീഷ് അമ്പലക്കണ്ടി, വി.വി അനസ്, മുഹമ്മദ് റാഫി ഖത്തർ, ബഷീർകോയ, കെ.എസ് നാസർ, പി.മുസ്തഫ, കെ.പി നസിം എന്നിവർ പറഞ്ഞു.