sree
sree

വടകര: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വടകരയിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗം വത്സലൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. അടിയേരി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന സമിതി അംഗം സ്മിത വത്സൻ മുഖ്യഭാഷണം നടത്തി. സി.കെ വത്സൻ , ഒ പി സദാനന്ദൻ, ബാബു നങ്ങാരടി, പി എം പ്രമോദ് പ്രസംഗിച്ചു. ഗോപൂജയും, സമുദ്രപൂജയും ,കുട്ടികൾക്കുള്ള വിവിധ മത്സര പരിപാടികളും,പതാക ദിനവും,ശോഭയാത്രയും,സെമിനാറുകളും നടത്താൻ തീരുമാനിച്ചു. ഭാരവാഹികൾ: വത്സലൻ കുനിയിൽ (ആഘോഷ കമ്മിറ്റി അദ്ധ്യക്ഷൻ), രജനീഷ് ബാബു (ജനറൽ കൺവീനർ), ലിനീഷ് പി.ഇ (കൺവീനർ),ചന്ദ്രൻ സി (ഖജാൻജി).