lockel

​രാമനാട്ടുകര: രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രണ്ടു ദിവസങ്ങളിലായി നടന്ന രണ്ടാമത് സംസ്ഥാന മിനി ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കേന്ദ്ര വിദ്യാലയത്തിലെ അദ്വൈതിനെ മികച്ച താരമായും, ചെയ്സറായും ​തിരഞ്ഞെടുത്തു. ഡിഫൻഡറായി പാലക്കാടിന്റെ ആദിദേവിനെ ( ബി.ഇ എം എച്ച് എസ് എസ്) തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ അനുഷ്കയെ മികച്ച താരമായും ശ്രീലക്ഷ്മിയെ മികച്ച ചെയ്സറായും തെരഞ്ഞെടുത്തു. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂൾ വിദ്യാർത്ഥിനി പി.ജെ അൻസയാണ് മികച്ച ഡിഫൻഡർ. സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ​ ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ പി.കെ. അബ്ദുള്ളക്കോയ ജേതാക്കൾക്കുള്ള ട്രോഫിയും മെഡലുകളും നൽകി.