z
കൃഷി ശാസ്ത്രത്തിൽ അഗ്രോണമി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഡോക്ടർ ആർ എ അപർണ്ണയെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അനുമോദിച്ചപ്പോൾ ടി പി രാമകൃഷ്ണൻ എംഎൽഎ പഞ്ചായത്തിൻെറ ഉപഹാരം സമർപ്പിക്കുന്നു.

മേപ്പയ്യൂർ: കേരള കാർഷിക സർവകലാശാലയിൽ നിന്നും കൃഷി ശാസ്ത്രത്തിൽ അഗ്രോണമി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഡോ. ആർ.എ അപർണയെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. ടി പി രാമകൃഷ്ണൻ എം.എൽ.എ പഞ്ചായത്തിൻെറ ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.പി ശോഭ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി സുനിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.