മേപ്പയ്യൂർ: കർഷക ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന നയരൂപീകരണമാണ് രാഷ്ട്രത്തിന് അത്യാവശ്യമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് . അഖിലേന്ത്യാ കിസാൻ സഭയുടെ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കെ.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ആറു കർഷകരെ ചടങ്ങിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.നാരായണക്കുറുപ്പ്, പി.ബാലഗോപാലൻ , എം.കെ. രാമചന്ദ്രൻ, എൻ.കെ. ചന്ദ്രൻ, സിപി. നാരായണൻ, ബാബു കൊളക്കണ്ടി എന്നിവർ പ്രസംഗിച്ചു. അഗ്രോണമിയിൽ ഡോക്ടറേറ്റ് നേടിയ മേപ്പയൂർ കൃഷി ഓഫിസർ കുമാരി അപർണയെ ചടങ്ങിൽ ആദരിച്ചു. കെ.എം. രവീന്ദ്രൻ സ്വാഗതവും കെ.വത്സകുമാർ നന്ദിയും പറഞ്ഞു.