കോഴിക്കോട്: പി.വി.സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ പുരസ്കാരം ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനിസ് എക്‌സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലന്. വിവിധ മേഖലകളിൽ നൽകിയ സേവനത്തിനാണ് എം.വി.ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി. കെ. രാമചന്ദ്രൻ,സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറി ഗോകുലം ഗോപാലനെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ചെയർമാൻ പി. വി. ചന്ദ്രൻ അറിയിച്ചു. പി. വി.സാമിയുടെ ചരമദിനമായ സെപ്തംബർ ഒന്നിന് ശ്രീനാരായണ സെന്റനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.