കായക്കൊടി: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഇ.കെ ബാലകൃഷ്ണ കുറുപ്പ് , പൊക്കൻ കുറുങ്ങോട്ടിൽ, സംഗീത സുരേന്ദ്രൻ, ജ്യോതികുമാർ പട്ടർകുളങ്ങര, ബാബു കുഴിപ്പാട്ടിൽ, മാതു കുറുങ്ങോട്ടിൽ, എം.കെ രവീന്ദ്രൻ, ആൽബിൻ സന്തോഷ് എന്നിവരെയും ജി.എൽ.പി സ്കൂൾ കരണ്ടോടിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ഗവാസ് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. സജിഷ എടക്കുടി, കെ.ഉമ, കെ.പി ബിജു ,ഒ.പി മനോജ്, കെ.കെ.സി കുഞ്ഞബ്ദുള്ള, സുനിൽകുമാർ, ഇ.കെ പോക്കർ , കാർഷിക വികസന സമിതി അംഗം ജി.പി രാജീവൻ, എം ശ്രീഷ പ്രസംഗിച്ചു.