മേപ്പയ്യൂർ: കർഷക സംഘം നേതാവ് , മികച്ച സഹകാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച എം കുമാരൻ മാസ്റ്റരുടെ അനുസ്മരണ ദിനം കീഴരിയൂരിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന , പതാക ഉയർത്തൽ നടത്തി. കർഷകസംഘം കേന്ദ്ര കമ്മറ്റി അംഗം പി.വിശ്വൻ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി കെ.ടി.രാഘവൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ , കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു , നമ്പ്രത്ത് കര ലോക്കൽ സെക്രട്ടറി, എൻ.എം. സുനിൽ , പി.എം. ഗിരീഷ് എന്നിവർ പ്രസംഗിച്ചു