കൊയിലാണ്ടി: അവിഭക്ത കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ്, സഹകാരി, അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച അഡ്വ.ഇ.രാജഗോപാലൻ നായരുടെ 31-ാം അനുസ്മരണ സമ്മേളനം വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ നാണു മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ പ്രവീൺകുമാർ, അഡ്വ.കെ സത്യൻ, അഡ്വ.സുനിൽ മോഹൻ, അഡ്വ. എ.വിനോദ് കുമാർ, സി. സത്യചന്ദ്രൻ, പി.ചാത്തപ്പൻ, പി.കെ.എം ബാലകൃഷ്ണൻ, കെ.ടി.എം. കോയ, സി.രമേശൻ, കെ.കെ ശ്രീഷു , ചേനോത്ത് ഭാസ്കരൻ, ഇ ബേബി വാസൻ , ഇ. എസ് രാജൻ പ്രസംഗിച്ചു.