news
ജില്ല പഞ്ചായത്ത് ആസൂത്രണ കാര്യ ചെയർമാൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ജനകീയാസൂത്രണ ഫണ്ടുപയോഗിച്ച് നിർമിച്ച ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ നിർവഹിച്ചു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ വി വി അനസ്, എസ് എം സി ചെയർമാൻ വി കെ റഫീഖ്, പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം, പ്രധാനദ്ധ്യാപിക പി.കെ സുനിത, ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് എൻജിനിയർ പി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.