lockel
സേവാമന്ദിർ പോസ്റ്റ് ബേസിക് ​ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പമുള്ള സിവിൽ സർവ്വീസ് പരിശീലന പരിപാടി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെ​യ്യുന്നു

രാമനാട്ടുകര: സേവാമന്ദിർ പോസ്റ്റ് ബേസിക് ​ ഹയർ സെക്കൻഡറി സ്ക്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പമുള്ള സിവിൽ സർവീസ് പരിശീലന പരിപാടി പൊതുമരാമത്ത് - ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ. സുരേഷ് അ​ദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.കെ. ഹഫ്സൽ, പി.ടി.എ. പ്രസിഡന്റ് എ . വി​ അനിൽകുമാർ , പ്രിൻസിപ്പൽ​ കെ വി . ശ്രീരഞ്ജിനി​ , പ്രധാനദ്ധ്യാപകൻ വി​. മുരളീധരൻ​ , സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെ​ , സ്കൂൾ ലീഡർ സെൻഹ അഷ്റഫ് എന്നിവർ ​ പ്രസംഗിച്ചു .ബേസിക് എജ്യുക്കേഷൻ സൊസൈറ്റി ട്രഷറർ പവിത്രൻ എം. സ്വാഗത​വും ​ പ്രോഗ്രാം കോർഡിനേറ്റർ ശരൺ എസ്. ആർ. നന്ദി​യും പറഞ്ഞു.