കോഴിക്കോട്: കേരള ഡെന്റൽ ഡീലേർസ് അസോസിയേഷൻ (കെ.ഇ.ഡി.ഡി.എ) സംഘടിപ്പിക്കുന്ന ഡെന്റൽ എക്സ്പോ 24, 25 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
24ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ദന്തഡോക്ടർമാർ, ഡെന്റൽ ഡീലർമാർ, ഡെന്റൽ ലാബുകൾ, ഡെന്റൽ കോളേജുകൾ, ഡെന്റൽ വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ അയ്യായിരത്തോളം ഡെന്റൽ പ്രൊഫഷണലുകൾ പങ്കെടുക്കും. 40ലധികം സ്‌റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കിയിട്ടുള്ളത്. രജിസ്റ്റർ ചെയ്യാൻ www.keddaexpo.com. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ.മുഹമ്മദ് ഷൈജൽ, സെക്രട്ടറി ബജിൽ നജ്‌ദുല്ല. ട്രഷറർ ഡോ. ഹിറ്റൻ പി ആഷർ, എം സാജൻ പങ്കെടുത്തു.