chithram
വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം കേരള ചിത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മിഠായിത്തെരുവിൽ നടത്തിയ വയനാടിനൊരു വരത്താങ്ങ് ചിത്രവരയും വിൽപ്പനയും

കോഴിക്കോട് : ദുരിതപ്പേമാരിയിൽ ഉരുളെടുത്ത വയനാടിന്റെ അതി ജീവനത്തിനായി കേരള ചിത്ര കലാ പരിഷത്തും. സംസ്ഥാന വ്യാപകമായി എല്ലാ കേന്ദ്രങ്ങളിലും വയനാടിനൊരു വരത്താങ്ങ്-ചിത്രരചനയും പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചാണ് ഇവർ വയനാടിന് തണലേകുന്നത്. 70 കലാകാരന്മാരെ ഒരുമിപ്പിച്ച് മിഠായിത്തെരുവിൽ ആരംഭിച്ച ചിത്രം വരയും വിൽപ്പനയും

മേയർ ബീന ഫിലിപ്പ് ഉദ്‌ഘാടനം ചെയ്തു. 100 രൂപ മുതൽ 2500 വരെ നിരക്കിലാണ് ചിത്രങ്ങളുടെ വിൽപ്പന. ഇതിൽ നിന്നും ലഭിക്കുന്ന ലാഭം വയനാടിലെ ദുരന്തം സംഭവിച്ച വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കും വേണ്ടി ലൈബ്രറി ഒരുക്കുന്നതിനും, മാനസികോല്ലാസം പകരുന്ന ഒരു ആർട്ട് ഗാലറി രൂപപ്പെടുത്തുന്നതിനും വേണ്ടി ഉപയോഗിക്കും. കേരള ചിത്ര കലാ പരിഷത്ത് സംസ്ഥാന നേതൃത്വവും, ജില്ലാ നേതൃത്വവും സംസ്ഥാന വ്യാപകമായി എല്ലാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

ചിത്രകാരൻ മദനൻ,ചിത്രകല പരിഷത്ത് പ്രസിഡന്റ് സി. കെ. ഷിബുരാജ്, സെക്രട്ടറി ജോയ് ലോനപ്പൻ ട്രഷറർ ഷാജു നേരാവത്ത് എന്നിവർ പങ്കെടുത്തു.