കോഴിക്കോട്: ജീവദ്യുതി - പോൾ ബ്ലഡ് രക്തദാന ക്യാമ്പ് ഈസ്റ്റ് ക്ലസ്റ്റർ ലെവൽ ഉദ്ഘാടനം ദേവഗിരി സാവിയോ എച്ച്.എസ്.എസിൽ നടന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി പി പ്രകാശ് ഉദ്ഘാടനം ചെയ്തു. സാവിയോ സ്കുൾ പ്രിൻസിപ്പൽ ടോജൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ശ്രീജിത്ത്, ഡോ.നിതിൻ ഹെൻറി, സുരേഷ് കുമാർ ടി, സാജു ജോസഫ്, സാജൻ സി.വി,ബിജു സുവർണ്ണ, അനിഷ് എം.എസ്, അനൂജ ഗണേഷ്, കരോളിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ്, പൊലീസ് വകുപ്പ്, സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, സാവിയോ ഹയർ സെക്കൻഡറി സ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ എം.വി.ആർ കാൻസർ സെന്ററിന്റെയും ഗവ. മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്.