കോഴിക്കോട്: ആകാശവാണി ലിസനേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗുദാം ആന്റിക് ആൻഡ് ആർട്ട് കഫേയിൽ ആകാശവാണി ആർട്ടിസ്റ്റുമാരുടെയും നാടക,നാടൻപാട്ട് ,ഗസൽ കലാകാരന്മാരുടെയും സംഗമം നടത്തി. വിവിധ കാലഘട്ടങ്ങളിലെ റേഡിയോകളുടെ പ്രദർശനം മുൻ സീനിയർ അനൗൺസർ ആർ.കനകാംബരൻ ഉദ്ഘാടനം ചെയ്തു . പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ റേഡിയോ സന്ദേശം അവതരിപ്പിച്ചു. റേഡിയോ വേൾഡ് അബൂബക്കർ, വോയ്സ് ഓഫ് കേരള സലിം, റേഡിയോ കോയ, ബഷീർ ബഡയക്കണ്ടി എന്നിവരെ ആദരിച്ചു. സമാപന സമ്മേളനം ടി.വി.അശ്വതി ഉദ്ഘാടനംചെയ്തു. നിഷാ മാത്യു, ഡോ.കെ.കുഞ്ഞാലി, ടി.പി.എം.ഹാഷിർ അലി, ആർ. ജയന്ത് കുമാർ, പ്രകാശ് കരുമല ,വിജയൻആലപ്രത്ത്, ചന്ദ്രഹാസൻ.കെ.കെ,അൻഷാദ് ഗുരുവായൂർ, ശ്രീവല്ലി ഗണേഷ് പ്രസംഗിച്ചു.