വടകര: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ വയനാട് വീട് നിർമ്മാണ ഫണ്ടിലേക്ക് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി 20,02265 രൂപ കൈമാറി. വയനാടിനെ സഹായിക്കാൻ ആക്രി പെറുക്കിയും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും കുട്ടികൾ സമ്പാദ്യക്കുടുക്ക കൈമാറിയും സ്വർണമോതിരവും സ്വർണവളകളും സംഭാവന നൽകുകയും ചെയ്തു. ഒഞ്ചിയം ബ്ലോക്കിലെ പത്ത് മേഖലകളിലെ നൂറ്റിമുപ്പത് യൂണിറ്റുകളിൽ നിന്നായാണ് തുക സമാഹരിച്ചത്. ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ.ഭഗീഷ്, ജില്ലാസെക്രട്ടറി പി.സി ഷൈജുവിന് ചെക്ക് കൈമാറി, ടി.കെ സുമേഷ്, കെ.എം നിനു, ദിപു പ്രേംനാഥ്, കെ.പി ജിതേഷ്, ബ്രിജിത്ത് ബാബു, അനുനന്ദ, കെ.എൻ ആദർശ്, പി.സുബീഷ്, കെ.കെ ഷനൂപ് , അതുൽ.ബി മധു പങ്കെടുത്തു