news
കെ.എൻ.എം കുറ്റ്യാടി മേഖല പ്രവർത്തക കൺവെൻഷൻ സി.കെ പോക്കർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കാഫിർ സ്‌ക്രീൻ ഷോട്ട് സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കണമെന്ന് കുറ്റ്യാടി മുജാഹിദ് സംഗമം ആവശ്യ പ്പെട്ടു. ഇത് കേവലം രാഷ്ട്രീയ വിഷയമല്ല. സമൂഹത്തിന്റെ സൗ ഹാർദ്ദം തകർത്ത്മനുഷ്യരെ ഭിന്നിപ്പിക്കുന്നതിന് പൊലീസ് കൂട്ടുനിൽക്കരുത്. ദൈവസന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ മതപണ്ഡിതർ ശ്രമിക്കണമെന്നും സംഗമം ആവശ്യ പ്പെട്ടു. കെ.എൻ.എം ജില്ലാ ട്രഷറർ സി.കെ പോക്കർ ഉദ്ഘാടനം ചെയ്തു. എൻ.കെ.എം സകരിയ്യ, എം.ജി.എം ജില്ലാ സെക്രട്ടറി റഹ്മത്ത് ടി, അംജദ് അൻസാരി. വി. സൂപ്പി, ആമദ് ചീക്കോന്ന്, സുബൈർ ഗദ്ദാഫി ,തമീം കായക്കൊടി ,സലീമ കെ.പി പ്രസംഗിച്ചു.