news
പടം. സിവിൽ പോലീസ് ഉദ്യോഗസ്ഥ ജിജി പരിശീലനത്തിന് നേതൃത്വം നൽകുന്നു.

കുറ്റ്യാടി: കെ.പി.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന ക്ലാസ് പ്രിൻസിപ്പൽ ഇ.കെ ജന്നത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ലീഡർ നസവ അദ്ധ്യക്ഷത വഹിച്ചു. സിവിൽ പൊലീസ് ഓഫീസർ ജീജ കുട്ടികളുമായി സംവദിച്ചു. സീനിയർ അസിസ്റ്റന്റ് ജാസിദ് പി എ , സ്റ്റാഫ് സെക്രട്ടറി നജീബ് എൻഎം, പി.കെ ബിജു, നിജീഷ് കുമാർ, സുധീർകെ.പി, അർച്ചന കെ.പി ശ്രീരഞ്ജിനി, സജീർ എം.ടി, സിദ്ധീഖ് നെല്ലിയുളളതിൽ, സവാദ് പൂമുഖം ,ശ്രദ്ധ, ഹയ എന്നിവർ പ്രസംഗിച്ചു. വടകര സ്റ്റേഷൻ എ.എസ്.ഐ ഷീജ ക്ലാസിന് നേതൃത്വം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ നിരന്തരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്നതാണ് പരിശീലന ക്ലാസിന്റെ ഉദ്ദേശ്യം.