food
food

കോഴിക്കോട്: നിറം ചേർത്ത് ഭക്ഷണം വിറ്റതിനും പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയിൽ ഭക്ഷണമുണ്ടാക്കിയതിനുമായി ഈ വർഷം ( ജനുവരി - ജൂലായ് ) ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ചുമത്തിയത് 24,68,500 രൂപ പിഴ. 3809 പരിശോധനകളിലായി 580 സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുത്തു. നിറം ചേർത്തതിനാണ് ഏറ്റവും കൂടുതൽ പിഴയിട്ടിട്ടുള്ളത്. ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുക, ആഹാരസാധനങ്ങൾ അടച്ചുവയ്ക്കാതിരിക്കുക, ഈച്ചശല്യം ഒഴിവാക്കാതിരിക്കുക, വെള്ളം ഒഴിഞ്ഞുപോകാൻ കൃത്യമായ സംവിധാനം ഇല്ലാതിരിക്കുക, ഫ്രീസർ വ‌ൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നീ കാരണങ്ങൾക്കാണ് പിഴയീടാക്കിയിട്ടുള്ളത്. ബിരിയാണി, കുഴിമന്തി, ചിക്കൻ ഫ്രൈ, ചില്ലിചിക്കൻ, ബീഫ് ഫ്രൈ എന്നിവയിലൊക്കെ നിറം ചേർത്ത് വിൽപ്പന നടത്തുന്നുണ്ട്. ടാർട്രസിൻ പോലുള്ള നിറങ്ങളാണ് ഭക്ഷണത്തിൽ ചേർക്കുന്നത്. കരൾ, വൃക്ക എന്നിവയെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഈ നിറം. ബേക്കറി ഉത്‌പന്നങ്ങളിൽ അനുവദനീയമായ അളവിൽ നിറം ചേർക്കാം പക്ഷേ അത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്.

ഈ വർഷം ജനുവരി മുതൽ ജൂലായ് വരെ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധന

( പരിശോധന, നടപടി, സാംപിൾ , പിഴ)

ജനുവരി - 483, 149, 583, 6,25,500

ഫെബ്രുവരി - 498, 105, 561, 4,15,000

മാർച്ച് - 828, 40, 534, 1,77,000

ഏപ്രിൽ - 483, 37, 491, 1,57,500

മേയ് - 536, 106, 496, 4,84,500

ജൂൺ - 436, 77 , 468, 3,49,000

ജൂലായ് - 545, 66, 428, 2,60,000

ആകെ - 3809, 580, 3601, 24,68,500

ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാണ് പിഴയീടാക്കിയിട്ടുള്ളത്. മറ്റു നടപടികളുമായി മുന്നോട്ടുപോവും

എ. സക്കീർഹുസൈൻ

ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മിഷണർ

സ്കൂ​ളു​ക​ളി​ൽ​ ​'​ഷു​ഗ​ർ​ ​ബോ​ർ​ഡ്'
പ​ദ്ധ​തി​യു​മാ​യി​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പ്

കോ​ഴി​ക്കോ​ട്:​ ​കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ​ ​പ്ര​മേ​ഹ​ ​വ്യാ​പ​ന​വും​ ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​ങ്ങ​ളും​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ലാ​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഷു​ഗ​ർ​ ​ബോ​ർ​ഡ് ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ഈ​റ്റ്റൈ​റ്റ് ​സ്കൂ​ളി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ക്കാ​വ് ​ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

അ​മി​ത​മാ​യ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​ഉ​പ​യോ​ഗം​ ​പ്ര​മേ​ഹം,​ ​പൊ​ണ്ണ​ത്ത​ടി,​ ​ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ,​ ​ശാ​രീ​രി​ക​ ​മാ​ന​സി​ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​എ​ന്നി​വ​ക്ക് ​കാ​ര​ണ​മാ​കാം.​ ​ഒ​രു​ ​ദി​വ​സം​ ​പ​ര​മാ​വ​ധി​ ​മൂ​ന്ന് ​ടീ​ ​സ്പൂ​ൺ​ ​(15​ ​ഗ്രാം​)​ ​പ​ഞ്ച​സാ​ര​ ​വ​രെ​യാ​ണ് ​ഐ.​സി.​എം.​ആ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ന്ന​ത്.​ ​എ​ന്നാ​ൽ​ 300​ ​മി​ല്ലി​ ​ല​ഘു​പാ​നീ​യ​ത്തി​ലൂ​ടെ​ 30​ഗ്രാം​ ​മു​ത​ൽ​ 40​ഗ്രാം​ ​വ​രെ​ ​പ​ഞ്ച​സാ​ര​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​അ​ധി​ക​മാ​യി​ ​എ​ത്തും.​ ​ഇ​ത് ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കും.​ ​ല​ഘു​പാ​നീ​യ​ങ്ങ​ളി​ൽ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​സൂ​ചി​പ്പി​ക്കു​ന്ന​ ​ബോ​ധ​വ​ത്ക​ര​ണ​ ​ബോ​ർ​ഡ് ​(​ഷു​ഗ​ർ​ ​ബോ​ർ​ഡ്)​ ​സ്കൂ​ളു​ക​ളി​ൽ​ ​സ്ഥാ​പി​ച്ച് ​കു​ട്ടി​ക​ളി​ൽ​ ​പ​ഞ്ച​സാ​ര​ക്കെ​തി​രെ​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ല​ക്ഷ്യം.​ ​സ്കൂ​ളു​ക​ളു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ജി​ല്ല​യി​ലെ​ ​മു​ഴു​വ​ൻ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ലും​ ​ബോ​ർ​ഡു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​താ​യി​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​എ.​സ​ക്കീ​ർ​ ​ഹു​സൈ​ൻ​ ​പ​റ​ഞ്ഞു.​ ​ഗി​രീ​ഷ് ​കു​മാ​ർ,​ ​അ​ർ​ജു​ൻ.​ജി.​എ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.