കുറ്റ്യാടി: തൊട്ടിൽപാലം കാനറാ ബാങ്ക് ശാഖ കാനറാ അംബേദ്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം ചെയ്തു. ചാത്തങ്കോട്ടുനട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ അഞ്ച് മുതൽ പത്ത് വരെ ക്ലാസിലെ പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ശാഖാമാനേജർ അമൽദേവ് സ്കോളർഷിപ്പ് നൽകിയത്. സ്ക്കൂളിലെ സ്വാതന്ത്യദിന പരിപാടിക്കിടെയായിരുന്നു സ്കോളർഷിപ്പ് വിതരണം. പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ അദ്ധ്യക്ഷയായി. സ്കൂൾ മാനേജർ റവറന്റ് ഫാദർ സിജു, തൊട്ടിൽപ്പാലം പൊലീസ് സബ് ഇൻസ്പെക്ടർ അൻവർഷാ പി.ടി.എ പ്രസിഡന്റ് നിനിഷ് എന്നിവർ പ്രസംഗിച്ചു. ഹൈസ്കൂൾ പ്രധാനദ്ധ്യാപിക ജയ ജയ്സൺ സ്വാഗതം പറഞ്ഞു.