news
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോർജ്ജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ വയോജന പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകി പഞ്ചായത്ത് തല വയോക്ലബ് രൂപീകരിച്ചു. 59 വയസിന് മുകളിലുള്ളവരെ ഉൾപ്പെടുത്തി അയൽക്കൂട്ടതലത്തിൽ ക്ലബ് രൂപീകരണത്തിന് ശേഷം വാർഡ്തല ക്ലബുകൾ രൂപീകരിച്ചു. പഞ്ചായത്ത് തല ക്ലബ് രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മണലിൽ രമേശൻ, സാലി സജി, കെ.പി ശ്രീധരൻ സെക്രട്ടറി ജെ.ഡി ബാബു, മെമ്പർമാരായ പുഷ്പ തോട്ടിൻ ചിറ, നുസ്രത്ത്,ഏലിക്കുട്ടി സ്കറിയ പ്രസംഗിച്ചു. ഭാരവാഹികൾ: സി.ലീല (പ്രസിഡന്റ്), ടി.എ നാരായണൻകുട്ടി (സെക്രട്ടറി),