jose-ka-mani
വീണ്ടും എം.പി യായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ ജോസ്.കെ.മാണി എം.പിയ്ക്ക് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ നിന്ന്

കോഴിക്കോട്: ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയ്ക്കായി സമഗ്രവും പഴുതടച്ചതുമായ നിയമം കൊണ്ടുവരാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) മുന്നൊരുക്കം 2024- 25 പരിപാടിയുടെ ഭാഗമായി നടത്തിയ ജില്ലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സംരക്ഷണം ഉറപ്പുവരുത്തണം. കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് മുൻകൈ എടുക്കാത്തത് മാപ്പർഹിക്കാത്ത അപരാധമാണെന്നും ജോസ് കെ.മാണി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, മുഹമ്മദ് ഇക്ബാൽ, കെ.എം.പോൾസൺ, ബേബി കാപ്പുകാട്ടിൽ, കെ.കെ.നാരായണൻ, ആന്റണി ഈരൂരി, വിനോദ് കിഴക്കയിൽ, ബോബി മൂക്കൻ തോട്ടം, സുരേന്ദ്രൻ പാലേരി, റോയി മുരിക്കോലിൽ, വയലങ്കര മുഹമ്മദ് ഹാജി, റുഖിയ ബീവി, ജോസഫ് മൂത്തേടം, ജോസഫ് പൈമ്പിള്ളി, ജിമ്മി ജോർജ്, എം.ടി.രാഘവൻ, ബേബി കൂനന്താനം, എൻ.നവ്യ, അരുൺ തോമസ്, ഷിബു കട്ടക്കയം, വിജി വിനോദ് എന്നിവർ സംസാരിച്ചു.