badminton
badminton

കോഴിക്കോട് : കേരള ബാഡ്മിന്റൺ വൈറ്ററൻ പ്ലേയർസ് അസോസിയേഷൻ നടത്തുന്ന മൂന്നാമത് സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റ് 23 , 24, 25 തിയതികളിൽ കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 23ന് രാവിലെ കേരളസംസ്ഥാന സ്പോർട്സ് കൗൺസിലർ പ്രസിഡന്റ്‌ യു. ഷറഫലി ഉദ്ഘാടനം നിർവഹിക്കും. ചാമ്പ്യൻ ഷിപ്പിൽ 40 മുതൽ 80 വയസ് വരെ പ്രായമുള്ള കളിക്കാരെ 8 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നായി മുന്നൂറിൽ പരം കളിക്കാർ മത്സരത്തിൽ പങ്കെടുക്കും.വിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനവും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് പ്രസിഡന്റ് മണ്ണാറക്കൽ വാസുദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.സി.കിഷോർ, കെ. ബിജി, ടി. എം. ബാലകൃഷ്ണൻ, ഇ. അനിത കുമാരി, എം.കെ വിജയകുമാർ, പി. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.